Feeds:
പോസ്റ്റുകൾ
അഭിപ്രായങ്ങള്‍

ചീനഭരണിയിലെ
പൂക്കള്‍ക്ക്
പരസ്പരം
കാണുവാന്‍ വേണ്ടി
ഭരണി
സ്വയം
ഉടഞ്ഞു കൊടുത്തു.
ചീനഭരണിയിലെ
പൂക്കള്‍ വരച്ച കൈ
അവയൊക്കെ
വാരിയെടുത്തു
കണ്ണീര്‍ കൊണ്ട്
നനചെടുത്തു.
നി
പുതിയ ഭരണി
പുതിയ പൂക്കള്‍
പുതിയ പ്രണയം
പുതിയ പ്രതീക്ഷകള്‍

കിളിപാട്ട് ..

കിളിപാട്ട് ..
നദിയുടെ
കരയില്‍ വച്ച്
തടവിലാക്കപെട്ട
മരം

മരത്തില്‍ വച്ച്
തടവിലാക്കപെട്ട
കിളി

കിളിയുടെ
ചുണ്ട് കൊണ്ട
മുളംതണ്ടില്‍ നിന്ന്
തടവ്‌ചാടുന്ന
സംഗീതം

നദിക്കു കുറുകെ

പറക്കുന്ന കിളിയുടെ
ചുണ്ടില്‍
മഹാനദി പ്രവാഹം !
കിളിപാട്ട് ..

മുട്ടകള്‍

അടുക്കി വച്ച് കൊണ്ട്

തള്ളപക്ഷി പറഞ്ഞു..

മകളെ

നിങ്ങള്‍ വിരിഞ്ഞു

പുറത്തു എത്തുന്നതുവരെ

നമുക്ക് അപരിചിത്വവും

പേറിയിരിക്കാം.

ഇനി നമ്മള്‍ കണ്ടു മുട്ടിയില്ല

എങ്കില്‍ ഇത്

ഈ അമ്മതന്‍ യാത്രാമൊഴി.

മഹാപ്രയാണത്തിന്‍റെ

വൈതരണിക്കരയില്‍ വച്ച്

വരയന്‍കുതിര

തന്‍റെ കുഞ്ഞിനോട് പറഞ്ഞു

നക്ക്രങ്ങളെ അതിജീവിച്ചു

മറുകരയില്‍ കണ്ടു മുട്ടും വരെ

നമുക്ക് അപരിചിതരായിരിക്കാം

ഇനി നമ്മള്‍ കണ്ടു മുട്ടിയില്ല

എങ്കില്‍ ഇത്

ഈ അമ്മതന്‍ യാത്രാമൊഴി.

 

മക്കളെ

തിലകമണിയിച്ചു കൊണ്ട്

അമ്മമാര്‍ പറഞ്ഞു

നിങ്ങള്‍

ഈ കുരുക്ഷേത്രം അതിജീവിച്ചു

വരും വരെ നമ്മുക്ക്

അപരിചിതത്വവും

പേറിയിരിക്കാം.

ഇനി നമ്മള്‍ കണ്ടു മുട്ടിയില്ല

എങ്കില്‍ ഇത്

ഞങ്ങളുടെ യാത്രാമൊഴി.

കാലത്തെ

കടന്നു പിടിച്ചിടാന്‍,

കാലപാശം

കൊണ്ട്

ഒരു വല.

 

ലക്കണക്ക്

പിഴയ്കുമ്പോള്‍,

ചിലന്തി,

സ്വയം

ഇരയായി

തീരുന്നു.

 

രിഞ്ഞു കെട്ടി

കശേരുക്കള്‍ ഉടച്ചു,

മറ്റൊരു മൂശയിലേക്ക്

പകര്‍ന്നു,

വീണ്ട്ടും

വലകെട്ടാനുള്ള

നൂലുനിറച്ച്,

ഭൂമിയിലേയ്ക്

ഇറക്കിവിടുന്നു

കാലം.

ദൈവം

ചൈല്‍ഡ്ലോക്ക്

അഴിച്ചു കൊടുത്തപ്പോള്‍,

അവര്‍ക്ക്

ചില്‍ഡ്രന്‍സ് ഉണ്ടായി.

 

വര്‍,

അവരുടെ

ചില്‍ഡ്രന്‍സിനെ

ചൈല്‍ഡ്ലോക്കിട്ടു

വളര്‍ത്തി.

 

ചില്‍ഡ്രന്‍സ്

മുതിര്‍ന്നപ്പോള്‍,

ദൈവം,

അവര്‍ക്കൊരു

പേരെന്‍സ്ലോക്ക്

ഉണ്ടാക്കി

കൊടുത്തു.

വെയില്‍ തിന്ന

ഭിക്ഷു,

കൈക്കുടന്നയില്‍

കോരിയെടുത്ത.

ദാഹജലത്തില്‍

മുങ്ങി മരിച്ചു.

കോ ക്കോ കോ …

കോഴികള്‍ക്ക് ഒരു

കോഡ് ഓഫ് കണ്‍ടക്റ്റ്.

കൊജ്ഞാണന്‍മാരെ,

കൂവി ഉണര്‍ത്തുക;

അല്ലെങ്കില്‍

കോഴികോട്ടു

ചെന്ന്,

കോഴിബിരിയാണി

ആവുക.

I

ര്‍ത്യജന്മം,

വെള്ള കടലാസ്സില്‍ –

എഴുതി നിരത്തിയ

വാചകം പോലെയാണ്;

 

ചിലത് –

വാക്കുകള്‍ നീളത്തില്‍

ചിലത് –

സ്വരാക്ഷരത്തോളം ചുരുങ്ങി

ചിലത് –

കയ്ച്ചും മധുരിച്ചും

ചിലത് –

നാരായപെരുവഴിവക്കില്‍

യുഗദൈര്‍ഘ്യം താണ്ടുന്ന

ശിലാലിഖിതങ്ങള്‍.

 

 

II

ജീവിതം,

വെള്ള കടലാസ്സില്‍

എഴുതി നിരത്തിയ

വാചകം പോലെയാണ്.

 

ഒരു-

പൂര്‍ണവിരാമം കൊണ്ട്,

മരിച്ചുപോകുന്ന/കൊന്നു കളയാവുന്ന –

വാചകം.

 

വീണ്ടും-

അതെ അക്ഷരങ്ങള്‍ കൊണ്ട്,

വാക്കുകളായി-

പുനര്‍ജനിച്ചു-

മറ്റൊരു,

പൂര്‍ണവിരാമം വരെ-

നീണ്ടു പോകുന്ന,

വാചകമായി ജീവിതം.

ടുപ്പ് ഊതുന്ന

അമ്മയ്ക്ക് അരികിലറ്റം

ഇഴഞ്ഞു ചെന്ന്

അവസാനിക്കുന്നു

ശൈശവം

 

ടിപ്പുരയോളം ദൂരത്തില്‍

പിച്ചവച്ചപ്പോള്‍

തീര്‍ന്നു പോയ

ബാല്യം

 

നീലജലാശയത്തിന്‍റെ

അടിത്തട്ടോളം

ആഴത്തില്‍

മുങ്ങി-

പൊങ്ങി വരുന്ന

കൌമാരം

 

തീവണ്ടി കയറി

താണ്ടി പോയ

ദൂരമത്രയും

നീണ്ടു നിന്ന

യൌവനം

 

ചാരുകസാരയില്‍ കിടന്നു

മുഖം ചേര്‍ത്തു വായിച്ച

അക്ഷരത്തോളം

ചെറിയ

മദ്ധ്യവയസ്സ്

 

കൂട്ടുകാര്‍

ഒന്നൊന്നായി

ചത്തൊടുങ്ങുന്ന

സായാഹ്ന സല്ലാപ സദസ്സ് പോലെ

ശോഷിച്ച

വാര്‍ധക്യം.

 

ചിതയിലേറി കിടക്കുമ്പോള്‍

ഒരു കൊള്ളി

അകലത്തില്‍

കരയുന്ന കണ്ണിലെ

നീര്‍കണം പോലെ

ജീവിതം..

കാശം’

താഴെ

ചുഴികള്‍ തീര്‍ത്ത്‌

വായു മണ്ഡലം

അവിടെ:-

അഗ്നിപ്രസാദം കൊണ്ട്

ജലധാരപ്രതിഷ്ട പോലെ

ഭൂമി.

ഭൂമിയ്ക്ക് മീതെ

വീണ്ടും ജലം,

ജലത്തിന് മീതെ

അഗ്നിമണ്ഡലം കൊണ്ട്

വായു നിറഞ്ഞു

ആകാശമുണ്ടാകുന്നു..

 

മൊട്ടിനുള്ളില്‍

വിരിയാന്‍

കാത്തിരിക്കുന്ന

പൂവ്,

കര്‍മബന്ധങ്ങളെ

ഇഴചേര്‍കുന്ന:-

തേന്‍ –

പരാഗം;

മറ്റൊരു

പൂവിലെയ്ക്ക്

പോകുവാനായി

പുഴുക്കൂട്ടില്‍

വിരിയാന്‍

കത്ത് കിടക്കുന്ന

ശലഭത്തെ

നോക്കിയിരിക്കുന്നു..

 

കാന്തതയോളം

ദൈര്‍ഘ്യത്തില്‍

നിറഞ്ഞു

നില്‍കുന്ന

വ്യഥ;

ആ വ്യഥയിലെവിടെയോ

വഴിമറന്ന

ബാലനെപോലെ

പ്രണയം,

യവ്വനം താണ്ടി

വാര്‍ദ്ധക്യത്തിലേയ്ക്ക്

കൈപിടിച്ച്

നടത്തുന്ന

രതി,

വീണ്ടും

വഴി

മറന്നു നില്‍കുന്ന

വൃദ്ധനായി,

വ്യഥയോളം

വലുപ്പത്തില്‍

ഏകാന്തത.