ചീനഭരണിയിലെ
പൂക്കള്‍ക്ക്
പരസ്പരം
കാണുവാന്‍ വേണ്ടി
ഭരണി
സ്വയം
ഉടഞ്ഞു കൊടുത്തു.
ചീനഭരണിയിലെ
പൂക്കള്‍ വരച്ച കൈ
അവയൊക്കെ
വാരിയെടുത്തു
കണ്ണീര്‍ കൊണ്ട്
നനചെടുത്തു.
ഇനി
പുതിയ ഭരണി
പുതിയ പൂക്കള്‍
പുതിയ പ്രണയം
പുതിയ പ്രതീക്ഷകള്‍
Posted in Uncategorized | Leave a Comment »
കിളിപാട്ട് ..
നദിയുടെ
കരയില്‍ വച്ച്
തടവിലാക്കപെട്ട
മരം
മരത്തില്‍ വച്ച്
തടവിലാക്കപെട്ട
കിളി
കിളിയുടെ
ചുണ്ട് കൊണ്ട
മുളംതണ്ടില്‍ നിന്ന്
തടവ്‌ചാടുന്ന
സംഗീതം
നദിക്കു കുറുകെ
പറക്കുന്ന കിളിയുടെ
ചുണ്ടില്‍
മഹാനദി പ്രവാഹം !
കിളിപാട്ട് ..
Posted in Uncategorized | Leave a Comment »
മുട്ടകള്‍
അടുക്കി വച്ച് കൊണ്ട്
തള്ളപക്ഷി പറഞ്ഞു..
മകളെ
നിങ്ങള്‍ വിരിഞ്ഞു
പുറത്തു എത്തുന്നതുവരെ
നമുക്ക് അപരിചിത്വവും
പേറിയിരിക്കാം.
ഇനി നമ്മള്‍ കണ്ടു മുട്ടിയില്ല
എങ്കില്‍ ഇത്
ഈ അമ്മതന്‍ യാത്രാമൊഴി.
മഹാപ്രയാണത്തിന്‍റെ
വൈതരണിക്കരയില്‍ വച്ച്
വരയന്‍കുതിര
തന്‍റെ കുഞ്ഞിനോട് പറഞ്ഞു
നക്ക്രങ്ങളെ അതിജീവിച്ചു
മറുകരയില്‍ കണ്ടു മുട്ടും വരെ
നമുക്ക് അപരിചിതരായിരിക്കാം
ഇനി നമ്മള്‍ കണ്ടു മുട്ടിയില്ല
എങ്കില്‍ ഇത്
ഈ അമ്മതന്‍ യാത്രാമൊഴി.
മക്കളെ
തിലകമണിയിച്ചു കൊണ്ട്
അമ്മമാര്‍ പറഞ്ഞു
നിങ്ങള്‍
ഈ കുരുക്ഷേത്രം അതിജീവിച്ചു
വരും വരെ നമ്മുക്ക്
അപരിചിതത്വവും
പേറിയിരിക്കാം.
ഇനി നമ്മള്‍ കണ്ടു മുട്ടിയില്ല
എങ്കില്‍ ഇത്
ഞങ്ങളുടെ യാത്രാമൊഴി.
Posted in Uncategorized | Leave a Comment »
കാലത്തെ
കടന്നു പിടിച്ചിടാന്‍,
കാലപാശം
കൊണ്ട്
ഒരു വല.
വലക്കണക്ക്
പിഴയ്കുമ്പോള്‍,
ചിലന്തി,
സ്വയം
ഇരയായി
തീരുന്നു.
വരിഞ്ഞു കെട്ടി
കശേരുക്കള്‍ ഉടച്ചു,
മറ്റൊരു മൂശയിലേക്ക്
പകര്‍ന്നു,
വീണ്ട്ടും
വലകെട്ടാനുള്ള
നൂലുനിറച്ച്,
ഭൂമിയിലേയ്ക്
ഇറക്കിവിടുന്നു
കാലം.
Posted in Uncategorized | Leave a Comment »
ദൈവം
ചൈല്‍ഡ്ലോക്ക്
അഴിച്ചു കൊടുത്തപ്പോള്‍,
അവര്‍ക്ക്
ചില്‍ഡ്രന്‍സ് ഉണ്ടായി.
അവര്‍,
അവരുടെ
ചില്‍ഡ്രന്‍സിനെ
ചൈല്‍ഡ്ലോക്കിട്ടു
വളര്‍ത്തി.
ചില്‍ഡ്രന്‍സ്
മുതിര്‍ന്നപ്പോള്‍,
ദൈവം,
അവര്‍ക്കൊരു
പേരെന്‍സ്ലോക്ക്
ഉണ്ടാക്കി
കൊടുത്തു.
Posted in Uncategorized | Leave a Comment »
വെയില്‍ തിന്ന
ഭിക്ഷു,
കൈക്കുടന്നയില്‍
കോരിയെടുത്ത.
ദാഹജലത്തില്‍
മുങ്ങി മരിച്ചു.
Posted in Uncategorized | Leave a Comment »
കോഴികള്‍ക്ക് ഒരു
കോഡ് ഓഫ് കണ്‍ടക്റ്റ്.
കൊജ്ഞാണന്‍മാരെ,
കൂവി ഉണര്‍ത്തുക;
അല്ലെങ്കില്‍
കോഴികോട്ടു
ചെന്ന്,
കോഴിബിരിയാണി
ആവുക.
Posted in Uncategorized | Leave a Comment »